നെറ്റ്വർക്ക് പ്രശ്നമുണ്ടോ? ജിയോ wifi മെഷ് വാങ്ങാം വെറും 117 രൂപക്ക്

നിങ്ങളുടെ വീട്ടിൽ നെറ്റ് വർക്ക് പ്രശ്നമുണ്ടോ? എന്നാൽ നിങ്ങൾക്കായി ഒരു ​ഗംഭീര ഓഫറുമായി എത്തുകയാണ് ജിയോ. WiFi Mesh Extender JCM0112 എന്നാണ് പ്രോഡക്ടിന്റെ മുഴുവൻ പേര്. 2499 രൂപയ്ക്കുള്ള വൈഫൈ മെഷ് ഇപ്പോൾ 117 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇ.എം.ഐ വഴിയാണ് ഇത് സാധിക്കുന്നത്.

ജിയോയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയാണ് ഇപ്പോള്‍ EMI ലൂടെ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നത് .നിലവിൽ ക്രെഡിറ്റ് ഇ.എം.ഐ ആണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. കൂടാതെ ജിയോയുടെ മികച്ച ഓഫറുകളും ഇതിനൊപ്പം ലഭ്യമാക്കുന്നുണ്ട്.ഓർഡർ ചെയ്ത് പരമാവധി 3 മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വൈഫൈ മെഷ് നിങ്ങളുടെ വീട്ടിലെത്തും.

നെറ്റ് വർക്ക് എക്സ്പാൻഡ് ചെയ്യുകയാണ് വൈഫൈ മെഷിന്റെ ജോലി.ബ്രോഡ്ബാൻറ് ഉണ്ടെങ്കിലും വീട്ടിൽ എല്ലായിടത്തും നൈറ്റ്വർക്ക് കിട്ടിലെങ്കിൽ വൈഫൈ മെഷ് ഉപയോ​ഗിക്കാം. ജിയോ റൂട്ടർ വഴി കണക്ട് ചെയ്ത് ഇത് ഉപയോഗിക്കാം. ഒരു വർഷത്തെ മാനുഫാക്ച്ചർ വാറൻറിയും കമ്പനി നൽകുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *