വിസ്മയയുടേത് സ്ത്രീപീഡനത്തെ തുടർന്നുള്ള ആത്മഹത്യ; കോടതിയിൽ സമർപ്പിക്കുന്നത് 500 പേജുള്ള കുറ്റപത്രം

വിസ്മയയുടേത് സ്ത്രീപീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം. 500 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതയിൽ സമർപ്പിക്കുന്നത്. കേസിൽ 102 സാക്ഷികളും 92 രേഖകളും 56 തോണ്ടി മുതലുകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഡിജിറ്റൽ തെളിവുകൾ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഡി വയ് എസ് പി പറഞ്ഞു. കേരളത്തിൽ ഇയർ ചർച്ച ചെയ്യപ്പെട്ട ആത്മഹത്യ ആയിരുന്നു വിസ്മയയുടേത്.

കഴിഞ്ഞ ജൂണ് 21ന് പുലർച്ചെയാണ് ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടത്. സംഭവം നടന്ന് 90 ദിവസം തികയുന്നതിന് മുന്‍പാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ മാത്രമാണ് കേസിൽ പ്രതി. സ്ത്രീധന പീഡനം, ഗാർഹിക പീഡനം ഉൾപ്പെടെ 7 വകുപ്പുകൾ കിരൺ കുമാറിന് എതിരെ ചുമത്തിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *