ന്യൂസിലാന്‍റ് തീവ്രവാദി ആക്രമണം; അക്രമിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി

ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരുക്കേൽപ്പിച്ചയാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. സംഭവിച്ചതു ഭീകരാക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. പരുക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും പ്രധാനമന്ത്രി അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണമുണ്ടായത്. പൊലീസ് നിരീക്ഷണത്തിലുള്ള ഒരു ശ്രീലങ്കൻ പൗരൻ നടത്തിയ ഭീകരാക്രമണമാണിതെന്നാണു പ്രധാനമന്ത്രി പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. ‘അയാൾ ഐഎസ് ഭീകരസംഘടനയുടെ അനുഭാവിയാണ്. സംഭവിച്ചത് നിന്ദ്യമാണ്, വിദ്വേഷകരമാണ്, തെറ്റാണ്. ഇത് നടത്തിയത് ഒരു വ്യക്തിയാണ്, വിശ്വാസമല്ല’– വാർത്താ സമ്മേളനത്തിൽ ജസീന്ത പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *