നെല്ലിയാമ്പതി കുണ്ടറചോല വെള്ളച്ചാട്ടത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് നെല്ലിയാമ്പതി കുണ്ടറചോല വെള്ളച്ചാട്ടത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയ രാജ് ആണ് മരിച്ചത്.

ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുകൾക്കൊപ്പം കഴിഞ്ഞദിവസമാണ് ജയരാജ് നെല്ലിയാമ്പത്തിയിലെത്തിയത്.

ഇന്ന് ഉച്ചയോടെ വെള്ളച്ചാട്ടത്തിൻ്റെ ചിത്രം പകർത്താൻ പാറക്കെട്ടിന് മേലേക്ക് കയറിയ ജയരാജ് നിയന്ത്രണം തെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ജയരാജിനൊപ്പമുണ്ടായിരുന്ന സുഹൃത്തുകൾ നാട്ടുകാരെ വിവരമറിയിക്കുകയും പിന്നീട് പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ പാറക്കെട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെ നിന്നും മൃതദേഹം കണ്ടെത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *