ഐപിഎല്ലിൽ ഏതു സാഹചര്യത്തിലും ടീമിനെ വിജയിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം; രാഹുൽ തെവാറ്റിയ

രാജസ്ഥാൻ റോയൽസ് അവരുടെ ഐപിഎൽ 2021 കാമ്പെയ്ൻ യുഎഇയിൽ ഉടൻ പുനരാരംഭിക്കും. ഈ വർഷത്തെ ഐ.പി.എല്ലിൽ രാജസ്ഥാൻ മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്ന് രാജസ്ഥാൻ താരം രാഹുൽ തെവാറ്റിയ പറഞ്ഞു. തന്റെ എല്ലാ മത്സരങ്ങളും ഒരേ തീവ്രതയോടെയും വിജയിക്കുക എന്ന ഉദ്ദേശ്യത്തോടെയും കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് താരം പറഞ്ഞു സാഹചര്യം എന്തുതന്നെയായാലും ടീമിനെ എവിടെനിന്നും വിജയിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്ന് തെവാറ്റിയ ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പഞ്ചാബാണ് ഇത്തവണത്തെ ഐ.പി.എല്ലിൽ രാജസ്ഥാന്റെ ആദ്യ എതിരാളികൾ.

Comments: 0

Your email address will not be published. Required fields are marked with *