സംസ്ഥാനത്ത് സർക്കാർ ഭൂമിയില്‍ പാറ ഖനനത്തിന് നീക്കം

സംസ്ഥാന വ്യാപകമായി സർക്കാർ ഭൂമിയില്‍ ക്വാറികള്‍ തുടങ്ങാന്‍ നീക്കം. ഓരോ വില്ലേജിന് കീഴിലും ക്വാറിക്ക് അനുയോജ്യമായ സർക്കാർ ഭൂമി കണ്ടെത്തി അടിയന്തരമായി റിപ്പോർട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് നിർദേശം നല്‍കി കഴിഞ്ഞു. ക്വാറി നടത്താന്‍ സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ആറു മാസത്തിനകം എന്‍ഒസി നല്‍കാന്‍ കഴിയും വിധം നടപടി പൂർത്തീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച കളക്ടർമാർ ഒക്ടോബറോടെ എന്‍ഒസി നല്‍കാനായി ഇ ലേലം തുടങ്ങണം. ഡിസംബറോടെ എന്‍ഒസി നല്‍കാന്‍ കഴിയുംവിധം നടപടി പൂർത്തിക്കാനാണ് റവന്യൂ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *