പ്രതിസന്ധിക്കിടയിലും മികച്ച അദ്ധ്യാപനം കാഴ്ചവെച്ച അദ്ധ്യാപകർക്ക് അഭിനന്ദനങ്ങൾ; പ്രധാനമന്ത്രി

രാജ്യത്തെ എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറേണ പ്രതിസന്ധിമൂലം താളംതെറ്റിയ വിദ്യാഭ്യാസരംഗത്തെ സുഗമമായി വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ അദ്ധ്യാപകർ വഹിച്ച പങ്കിനെ മോദി പ്രശംസിച്ചു. ‘അദ്ധ്യാപക ദിനത്തിൽ, രാജ്യത്തെ മുഴുവൻ അദ്ധ്യാപക സമൂഹത്തിനും അഭിവാദ്യങ്ങൾ. യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിൽ എല്ലായ്‌പ്പോഴും ഒരു പ്രധാന പങ്ക് അദ്ധ്യാപകർ വഹിച്ചിട്ടുണ്ട്. കൊറോണ പ്രതിസന്ധിക്കിടയിലും മികച്ച വിദ്യാഭ്യാസം കാഴ്ചവെച്ച അവരുടെ പ്രയത്‌നങ്ങൾ പ്രശംസനീയമാണ്’ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Comments: 0

Your email address will not be published. Required fields are marked with *