ശിക്ഷക് പർവ് 2021 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ സംഘടിപ്പിച്ച ‘ശിക്ഷക് പർവ് 2021’ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി അഞ്ച് പുതിയ പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമിട്ടു. ഓൺലൈനിലൂടെ രാജ്യത്തെ അധ്യാപകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പതിനായിരം വാക്കുകൾ അടങ്ങിയ ‘ഇന്ത്യൻ സൈൻ ലാംഗ്വേജ് ഡിക്ഷണറി’ മോദി ചടങ്ങിൽ അവതരിപ്പിച്ചു.

അധ്യാപകർക്ക് മെച്ചപ്പെട്ട പരിശീലനം നൽകുന്നതിനുള്ള ‘നിഷ്ത 3.0 -നിപുൺ ഭാരത്’ പദ്ധതി, സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്താനുള്ള സ്കൂൾ ക്വാളിറ്റി അസസ്മെന്‍റ് ആൻഡ് അഷ്വൂറൻസ് (എസ്.ക്യു.എ.എ) പദ്ധതി, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് സാമൂഹിക ഇടപെടലും സഹായവും ഉറപ്പാക്കുന്ന ‘വിദ്യാഞ്ജലി’ പദ്ധതി, കാഴ്ചാ പരിമിതിയുള്ളവർക്കായി ‘ടോക്കിങ് ബുക്ക്സ്’ പദ്ധതി എന്നിവയും പ്രധാനമന്ത്രി അവതരിപ്പിച്ചു.

Comments: 0

Your email address will not be published. Required fields are marked with *