കുട്ടനാട്ടില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറുകളും ബൈക്കുകളും സാമൂഹിക വിരുദ്ധർ കത്തിച്ചു

കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിൽ സാമൂഹിക വിരുദ്ധർ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും കത്തിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ഒരു കാറും ബൈക്കും സ്കൂട്ടറും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം. സംഭവത്തിൽ നെടുമുടി, പുളിങ്കുന്ന് പൊലീസ് അന്വേഷണം തുടങ്ങി.
കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. ഇന്ന് പുല‍ർച്ചയോടെ ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചെന്നാണ് നാട്ടുകാ‍ർ പറയുന്നത്. വാഹനങ്ങൾ നി‍ർത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *