കട്ടപ്പന തിരുവനന്തപുരം ‘മിന്നൽ’ സർവീസ് പുനരാരംഭിക്കുന്നു

കട്ടപ്പനയിൽ നിന്ന് ചെറുതോണി- മൂലമറ്റം വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ‘മിന്നൽ’ ബസ് സർവീസ് പുനരാരംഭിക്കുന്നു. ഏറെക്കാലമായി മുടങ്ങിയിരുന്ന സർവീസ് ശനിയാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മന്ത്രി റോഷി അഗസ്റ്റിനെ അറിയിച്ചു.

കട്ടപ്പനയിൽ നിന്ന് രാത്രി 10.30ന് പുറപ്പെട്ട് പുലർച്ചെ 4.45ന് തിരുവനന്തപുരത്തെത്തും. രാത്രി 11.55ന് തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് തിരിക്കുന്ന ബസ് രാവിലെ 5.30ന് എത്തിച്ചേരും. ഓൺലൈൻ വഴി സീറ്റുകൾ റിസർവ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

Comments: 0

Your email address will not be published. Required fields are marked with *