ഇന്ന് സമ്പൂർണ ലോക്ഡൗൺ; രാത്രി കർഫ്യൂ തുടരും

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചകളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ മാത്രമേ തുറക്കൂ. അനാവശ്യ യാത്രകൾ പാടില്ല. ഹോട്ടലുകളിൽ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ചായക്കടകൾ തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല.

പൊതുഗതാഗതം ഉണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസുകൾ ഓടില്ല . കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവ്വീസ് മാത്രമേ നടത്തൂ.

Comments: 0

Your email address will not be published. Required fields are marked with *