കളിക്കാരെ പിടികൂടാൻ പൊലീസ് ഗ്രൗണ്ടിൽ; ബ്രസീൽ – അർജന്റീന മത്സരം മാറ്റിവച്ചു

ബ്രസീൽ അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിർത്തിവെച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മത്സരം നിർത്തിവെച്ചത്. മാർട്ടിനെസ്, ലോ സെൽസോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവർക്കെതിരേയാണ് പരാതി ഉയർന്നത്. ബ്രസീൽ ആരോഗ്യമന്ത്രാലയം അധികൃതരും പൊലീസും ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ താരങ്ങൾ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ അർജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെന്നും ഇവർ ക്വാറന്റൈൻ നിയമം പാലിച്ചില്ല എന്നതാണ് അർജന്റീനിയൻ താരങ്ങളെ ഒഴിവാക്കാൻ ഉള്ള കാരണമായി ബ്രസീൽ ആരോഗ്യ മന്ത്രാലയം പറയുന്നത്.

Comments: 0

Your email address will not be published. Required fields are marked with *