ഗ്രാമത്തലവനായി രജനികാന്ത്; ‘അണ്ണാത്തെ’ ഫസ്റ്റ്‌ലുക്കും, മോഷന്‍ പോസ്റ്ററും നാളെ എത്തും

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന അണ്ണാത്തെയുടെ ഫസ്റ്റിലുക്ക്, മോഷന്‍ പോസ്റ്ററുകള്‍ നാളെ പുറത്തിറങ്ങും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ രാവിലെ 11 മണിക്കും മോഷന്‍ പോസ്റ്റര്‍ വൈകിട്ട് 6 മണിക്കുമാണ് എത്തുക. സിരുതൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്പെഷ്യല്‍ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. രജനികാന്ത് പ്രധാന കഥാപാത്രമായ ഗ്രാമത്തലവനായാണ് ചിത്രത്തില്‍ എത്തുന്നത്. ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവുരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *