അമേരിക്കൻ താരം മൈക്കൽ കെ വില്യംസിനെ ന്യൂയോർക്ക് സിറ്റി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്ത അമേരിക്കൻ നടനായ മൈക്കൽ കെ വില്യംസിനെ തിങ്കളാഴ്ച ന്യൂയോർക്ക് സിറ്റിയിലെ തന്റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗപനം. അഞ്ച് തവണ എമ്മി നാമനിർദ്ദേശം ചെയ്ത 54-കാരനായ വില്യംസിനിന്റെ അപ്പാർട്ട്മെന്റിൽ നിന്നും മയക്കുമരുന്ന് സാമഗ്രികൾ കണ്ടെത്തി. അപ്പാർട്ട്മെന്റിൽ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്നും അക്രമം നടന്നതിന്റെയോ പിടിവലി നടന്നതിന്റെയോ ലക്ഷണങ്ങൾ ഇല്ലെന്നും പൊലീസ് അറിയിച്ചു.

“അപ്പാർട്ട്മെന്റിന്റെ സ്വീകരണമുറിയിൽ അദ്ദേഹത്തിന്റെ അനന്തരവനാണ് വില്യംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. “ദി വയർ” എന്ന സീരിസിന്റെ ചിത്രീകരണത്തിനിടയിൽ, മയക്കുമരുന്ന് ഉപയോഗിച്ചുള്ള വ്യക്തിപരമായ പോരാട്ടങ്ങളെക്കുറിച്ച് വില്യംസ് തുറന്നുപറഞ്ഞിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *